ടിപി വധം: ഭിന്നിപ്പുണ്ടാക്കാന്‍ നോക്കേണ്ട

പൊലീസ് അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇതില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. എന്നാല്‍ അന്വേഷണം അട്ടിമറിയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അന്വേഷണസംഘത്തില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം. അന്വേഷണത്തില്‍ സര്‍ക്കാരോ മന്ത്രിയോ ഇടപെടില്ലെന്നും അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തില്‍ ആര്‍എംപി നേതാക്കള്‍ അതൃപ്തരാണല്ലോ എന്ന ചോദ്യത്തിന് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമ ഇക്കാര്യത്തില്‍ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
ടിപിചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പരിപാടി ഇനി അനുവദിക്കില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആവശ്യമുള്ളത്ര സമയം അനുവദിക്കും. കൊലപാതകത്തിന്റെ പേരില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേസന്വേഷണം തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications