വിഎസിന്റെ കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കും
ദില്ലി: സിപിഎം കേന്ദ്ര നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്‍ അയച്ച കത്ത് ഉചിതമായ സമയത്ത് ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിയിച്ചു.
വിഎസിന്റെ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കും. പാര്‍ട്ടി നേതൃത്വത്തിന് ഇത്തരത്തില്‍ ഒട്ടേറെ കത്തുകള്‍ ലഭിക്കാറുണ്ട്. കേന്ദ്ര നേതാക്കളില്‍ നിന്നും മറ്റു ഘടകങ്ങളില്‍ നിന്നും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അവയൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി ചര്‍ച്ച ചെയ്യാറുമുണ്ട്.
ബിഹാറില്‍ ആയിരുന്നതിനാല്‍ വിഎസ് കത്തയച്ചതിനെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയാണ് ദില്ലിയില്‍ തിരിച്ചെത്തിയതെന്നും എസ്ആര്‍പി അറിയിച്ചു.
അടുത്ത മാസമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ വിഎസിന്റെ കത്തും ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications