ടിപിവധം:വിഎസ് കുടുങ്ങിയാല്‍ ശല്യം തീരുമെന്ന് ഹംസ
മലപ്പുറം: ഔദ്യോഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് ടികെ ഹംസ രംഗത്തെത്തി. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ നേതാവാണ് വിഎസ്. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയൊന്നുമില്ല.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ പിണറായിയെ മാത്രമല്ല വിഎസിനേയും യുഡിഎഫിന് കുടുക്കാം. ടിപി വധത്തില്‍ വിഎസിനെ കുടുക്കിയാല്‍ ശല്യം തീര്‍ന്നു കിട്ടിയേനെ എന്നും ഹംസ പറഞ്ഞു.
ഔദ്യോഗിക പക്ഷത്തിനെതിരെ വിഎസ് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നെങ്കിലും വിഷയത്തില്‍ മിക്ക സിപിഎം നേതാക്കളും മൗനം പാലിക്കുകയായിരുന്നു. പിണറായിക്കെതിരെ വിഎസ് രുക്ഷവിമര്‍ശനമുന്നയിച്ചെങ്കിലും വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഔദ്യോഗിക നേതൃത്വം കൈക്കൊണ്ടത്.
ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനും വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കരുതെന്ന് പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു സിപിഎം നേതാവ് വിഎസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications