Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനാ യാത്ര മാധ്യമങ്ങള്‍ ആഘോഷിച്ചു: രാമകൃഷ്ണന്‍

TP Ramakrishnan
നെടുമ്പാശേരി: ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ തിരിച്ചെത്തി. തന്റെ സന്ദര്‍ശനം മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു പ്രചരിക്കുന്നത്. തന്റെ ചൈനാ യാത്ര സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നു.

വ്യക്തിഹത്യ മാധ്യമ ധര്‍മ്മമല്ല. ആരോപണങ്ങള്‍ക്കു പിന്നില്‍ യുഡിഎഫാണ്. താന്‍ ഇവിടെയില്ലാതിരുന്നത് അതിന് അവര്‍ക്കു സഹായകമായി. പ്രതികളെ നിശ്ചയിച്ച ശേഷമാണു യുഡിഎഫ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതേക്കുറിച്ചു കാര്യങ്ങള്‍ പഠിച്ച ശേഷം പിന്നീടു പ്രതികരിക്കും.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാടില്‍ അവ്യക്തതയില്ല. സംഭവത്തെ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ നടപടികള്‍ വിലയിരുത്തിയ ശേഷമേ വിശ്വാസ്യതയെക്കുറിച്ചു പറയാനാകൂ. അന്വേഷണത്തില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം രാഷ്ട്രീയപ്രതിരോധത്തിലായ സമയത്ത് രാമകൃഷ്ണന്‍ കുടുംബസമേതം ചൈന യാത്ര നടത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് അദ്ദേഹം പ്രസ്താവന നടത്തയിരുന്നു. 12നാണു പത്തു ദിവസത്തെ സന്ദര്‍ശനത്തിനു രാമകൃഷ്ണന്‍ ചൈനയിലേക്കു പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+