പ്രതിപക്ഷ സ്ഥാനമൊഴിയുമെന്ന് വിഎസ് പറഞ്ഞിട്ടില്ല

അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. യോഗത്തില്‍ യെച്ചൂരിയെ കൂടാതെ പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും മാത്രമാണ് പങ്കെടുത്തത്.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം വൈകിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശരിയായ രീതിയില്‍ അന്വേണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമെടുത്തു. ജൂണ്‍ 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക.












Click it and Unblock the Notifications