കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ സ്ഥാനമൊഴിയുമെന്ന് വിഎസ് പറഞ്ഞിട്ടില്ല

  • By Nisha Bose
Google Oneindia Malayalam News

Sitaram Yechury.
ദില്ലി: വിഎസ് അച്യുതാനന്ദന്‍ അയച്ച കത്തില്‍ വിവാദ പരാമര്‍ശമൊന്നുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന പരാമര്‍ശമില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. വിഎസിന്റെ കത്തില്‍ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. യോഗത്തില്‍ യെച്ചൂരിയെ കൂടാതെ പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും മാത്രമാണ് പങ്കെടുത്തത്.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം വൈകിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശരിയായ രീതിയില്‍ അന്വേണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമെടുത്തു. ജൂണ്‍ 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക.

English summary
VS Achuthanandan didn't offer to quit the post of the opposition leader said Seetharam Yechury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X