കുറ്റം ചെയ്തില്ലെങ്കില്‍ ഭയക്കുന്നതെന്തിന്: രമ
പാര്‍ട്ടി അംഗങ്ങളെയോ ലോക്കല്‍ കമ്മറ്റി അംഗങ്ങളോയോ അറസ്റ്റ് ചെയ്തപ്പോള്‍ കാണിക്കാത്ത വെപ്രാളം ഒരു ഓഫിസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തപ്പോള്‍ സിപിഎം നേതാക്കള്‍ കാണിക്കുന്നതെന്തിനാണ്? കൊലയാളികള്‍ എവിടെയാണ് പോയത്? അവരെ എവിടെയാണ് ഒളിപ്പിച്ചത്? ഏതൊക്കെ നേതാക്കന്മാരുമായി സംസാരിച്ചു എന്നതെല്ലാം ഓഫിസ് സെക്രട്ടറിക്കറിയാം. അതുകൊണ്ടാണല്ലോ, കണ്ണൂരിലെ നേതാക്കള്‍ വടകരയില്‍ ഓടിയെത്തി പോലിസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് രംഗങ്ങള്‍ സൃഷ്ടിച്ചത്. കൈകള്‍ ശുദ്ധമാണെങ്കില്‍ ഈ നേതാക്കള്‍ ഇങ്ങനെ ക്ഷോഭിക്കുന്നതെന്തിന്? കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ 'വണ്‍ ഇന്ത്യ'യോട് സംസാരിക്കുകയായിരുന്നു.

ഞങ്ങളെ ആരും ചോദ്യം ചെയ്യരുത്, അനുസരിച്ചോളണം എന്ന് ആജ്ഞാപിക്കുന്ന കുറെ പേരുടെ കൈയിലാണ് സിപിഎം. ഇ എംഎസും എകെജിയുമെല്ലാം സാധാരണക്കാര്‍ക്കൊപ്പം നിന്നു പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതിയാണിത്. എതിര്‍ ശബ്ദമുയര്‍ന്നാലതിനെ ആയുധമെടുത്ത് അടിച്ചമര്‍ത്തുന്നത് എന്ത് രാഷ്ട്രീയ സംസ്‌കാരമാണ്.
വിഎസ് അച്യുതാനന്ദന്‍ എത്രയോ കാലമായി പാര്‍ട്ടിക്കുള്ളില്‍ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ, എന്നിട്ടെന്തായി, അടിത്തട്ട് തൊട്ട് കമ്മറ്റികള്‍ പിടിച്ചെടുത്ത്, ഭൂരിപക്ഷം തങ്ങളുടെതാക്കുന്ന രീതി, അങ്ങനെ പാര്‍ട്ടിയെ സ്വന്തമാക്കി ഗുണ്ടായിസം ധാര്‍ഷ്യവും പ്രാവര്‍ത്തിക്കുകയാണ് സിപിഎം നേതാക്കള്‍. അവരുടെ ശരീരഭാഷയും ആക്രോശങ്ങളും കാണുന്നവര്‍ അമ്പരക്കുകയാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണോ?
എന്ത് തെറ്റ് ചെയ്തിട്ടാണ് അവര്‍ ചന്ദ്രശേഖരനെ കൊന്നു കളഞ്ഞത്. ആത്മാര്‍ത്ഥമായി വിശ്വസിച്ച ആശയങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍ അദ്ദേഹം നിര്‍ഭയനായിരുന്നു. മരണം ഒപ്പമുണ്ടെന്ന് അറിയാമായിരുന്നു. എന്നിട്ടും ഒറ്റക്കാണ് സഞ്ചരിച്ചത്. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാല്‍ മറ്റൊരു സുഹൃത്തിന് കൂടി അപകടമുണ്ടാകുമെന്നാണ് അദ്ദേഹം ചിന്തിച്ചത്.












Click it and Unblock the Notifications