ഫൊന്‍സെക:വോട്ടു ചെയ്യാനും മത്സരിക്കാനും പറ്റില്ല

ഫൊന്‍സെക ജയില്‍ മോചിതനായി പുറത്തു വരുമ്പോള്‍ അദ്ദേഹത്തെ ജയില്‍ വളപ്പില്‍ വന്‍ ജനാവലി ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ശ്രീലങ്കന്‍ ഭരണ കൂടത്തിന് തലവേദനയായിരുന്ന തമിഴ്‌പുലികളെ ഒതുക്കി എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരനെ കൊലപ്പെടുത്തുകയും ചെയ്‌തതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഫൊന്‍സെക പിന്നീട് പ്രസിഡന്റിന്റെ എതിരാളിയായി മാറുകയായിരുന്നു.
ചില നിബന്ധകളോടെയാണ് പ്രസിഡന്റ് രാജ്‌പക്‌സെ ഫൊന്‍സെകയ്‌ക്ക് മാപ്പു നല്‍കിയിരിക്കുന്നത്. ഈ നിബന്ധനകള്‍ പ്രകാരം അടുത്ത ഏഴു വര്‍ഷത്തേക്ക് ഫൊന്‍സെകയ്‌ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനോ മത്സരിക്കാനോ സാധിക്കില്ല.
ജയില്‍ മോചിതനായി ഫൊന്‍സെക നേരെ സുപ്രീം കോടതിയിലെത്തി തനിക്കു മേല്‍ഡ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുകയാണ് ചെയ്‌തത്. അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട ഒരു കുറ്റത്തിന് മാത്രമേ ഇപ്പോള്‍ പ്രസിഡന്റ് മാപ്പ് കൊടുത്തിട്ടുള്ളൂ.












Click it and Unblock the Notifications