ഏറ്റവും വലിയ ടവര്‍ ചൈനയില്‍ നിന്നും ജപ്പാനിലേക്ക്

ആദ്യ ദിവസം തന്നെ എണ്ണായിരത്തോളം സന്ദര്‍ശകരെയാണ് ടോക്കിയോ സ്‌കൈ ട്രീ പ്രതീക്ഷിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഈ ടവറിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു.
ഇതുവരെ ചൈനയിലെ കാന്റണ്‍ ടവറിനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ടവര്‍ എന്ന ഗിന്നസ് റെക്കോര്‍ഡ്. 600 മീറ്റര്‍ ഉയരമുള്ള കാന്റണ്‍ ടവറിന്റെ റെക്കോര്‍ഡ് പിന്തള്ളി ഇപ്പോള്‍ ടോക്കിയോ സ്‌കൈ ട്രീ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ലോകത്തിനെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇപ്പോഴും ദുബയിലെ ബുര്‍ജ് ഖലീഫ തന്നെയാണ്. 828 മീറ്റര്‍ (2,717 അടി) ഉയരമുണ്ട് ബുര്‍ജ് ഖലീഫയ്‌ക്ക്. അംബരചുംബിയായ ഏറ്റവും വലിയ കെട്ടിടം എന്ന ഗിന്നസ് റെക്കോര്‍ഡ് ബുര്‍ജ് ഖലീഫയ്‌ക്കു തന്നെയാണ്. എന്നാലിത് ടവര്‍ ആയി കണക്കാക്കാന്‍ പറ്റാത്തതു കാരണം ആണ് ടോക്കിയോ സ്‌കൈ ട്രീക്ക് ഏറ്റവും വലിയ ടവര്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.
ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി ടെലിവിഷന്‍, റേഡിയോ എന്നിവയുടെ ബ്രോഡ്‌കാസ്‌റ്റ് ടവര്‍ ആയിരിക്കും ടോക്കിയോ സ്‌കൈ ട്രീ. സ്‌കൈ ട്രീ കാണാന്‍ വേണ്ടി ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്‌ചയിലേറെ കാത്തിരിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications