കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8700കോടിയുടെ വെട്ടിപ്പ്, റീബോക് എംഡിയെ പുറത്താക്കി

Google Oneindia Malayalam News

ദില്ലി: റീബോക് കമ്പനിയിലെ മുന്‍ മാനേജിങ് ഡയറക്ടര്‍ക്കും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ക്കുമെതിരേ 8700 കോടി രൂപയുടെ അഴിമതി ആരോപണം. ഗുഡ്ഗാവ് പോലിസ് എഡി സുഭിന്ദര്‍ സിങ് പ്രേമിനും സിഒഒ വിഷ്ണു ഭഗത്തിനുമെതിരേ എഫ്‌ഐആര്‍ തയ്യാറാക്കി കഴിഞ്ഞു.

Reebok Logo

ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സത്യം കംപ്യൂട്ടേഴ്‌സിനു ശേഷം കോര്‍പ്പറേറ്റ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതിയാണിത്. രാമ ലിംഗരാജുവിന്റെ നേതൃത്വത്തില്‍ 14000 കോടിയുടെ അഴിമതിയാണ് സത്യത്തില്‍ നടന്നതെങ്കില്‍ റീബോക്കില്‍ ഏകദേശകണക്കനുസരിച്ച് 8700 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.

രഹസ്യ ഗോഡൗണുകളുണ്ടാക്കിയും കള്ള കണക്കുകള്‍ തയ്യാറാക്കിയുമാണ് എംഡിയും സിഒഒയും ചേര്‍ന്ന് വെട്ടിപ്പ് നടത്തിയത്. കമ്പനിയുടെ കണക്കില്‍ ക്രമക്കേട് നടത്തിയാണ് രാജു കോടികളുടെ വെട്ടിപ്പ് നടത്തിയിരുന്നത്.

സത്യം കംപ്യൂട്ടേഴ്‌സിന്റെ സാമ്പത്തിക നിലവാരം പെരുപ്പിച്ച് കാണിച്ച് നിക്ഷേപകരെ വഞ്ചിച്ചുവെന്ന കുറ്റമാണ് രാജുവിനെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ രാമലിംഗരാജുവിനെ കൂടാതെ സഹോദരന്‍ ബി രാമരാജുവും ഫിനാന്‍സ് ഓഫീസര്‍ വി ശ്രീനിവാസനും കുടുങ്ങിയിരുന്നു.

English summary
Reebok India on Tuesday lodged a first information report (FIR) with Gurgaon Police alleging that its former managing director Subhinder Singh Prem and COO Vishnu Bhagat had "stolen" products by setting up "secret warehouses", fudged accounts and indulged in fictitious sales to cause a Rs 8,700 crore dent to the company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X