കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ ഇടിയുന്നു, വിപണിയും

Google Oneindia Malayalam News

RBI
മുംബൈ: രൂപയുടെ വിലയിടിവ് തുടരുന്നു. ഡോളറുമായി രൂപയുടെ വിനിമയ മൂല്യം 55.82 എന്ന പുതിയ റെക്കോഡിലെത്തി. ഇടിവ് തടയാന്‍ വേണ്ടി റിസര്‍വ് ബാങ്ക് ഡോളറുകള്‍ വിറ്റൊഴിക്കാന്‍ തുടങ്ങിയെങ്കിലും അതു കാര്യമായ ഏശിയില്ല. ഡോളറിനുള്ള ഡിമാന്റ് വര്‍ധിക്കുന്നതും കമ്മി കൂടുന്നതുമാണ് രൂപയുടെ വിലയിടിയാന്‍ കാരണം.

തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ വില്‍പ്പന തുടങ്ങിയത്. നഷ്ടത്തില്‍ നിന്ന് ഒരു പരിധിവരെ കരകയറിയെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള തിരിച്ചടികള്‍ സെന്‍സെക്‌സിനെയും നിഫ്റ്റിയെയും വീണ്ടും പിടിച്ചുതാഴ്ത്തി.

വോക്കാര്‍ഡ് ലിമിറ്റഡ്, ഹാവെല്‍സ് ഇന്ത്യ, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗെയ്ല്‍ ഇന്ത്യ, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ് ഓഹരികള്‍ തകര്‍ച്ചക്കിടയിലും തിളങ്ങി. വോക്കാര്‍ഡ് ഒറ്റ ദിവസം കൊണ്ട് 90.85 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്.

ഹാവെല്‍സ് 6.24 ശതമാനം വര്‍ധനവോടെ 568.60 പോയിന്റില്‍ വില്‍പ്പന അവസാനിപ്പിച്ചു. വോള്‍ട്ടാസ് ലിമിറ്റഡ്, ജെയിന്‍ ഇറിഗേഷന്‍, ഭാരതി എയര്‍ടെല്‍, മണപ്പുറം ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 23.25ല്‍ വില്‍പ്പന തുടങ്ങിയ മണപ്പുറം 4.09 ശതമാനം നഷ്ടത്തോടെ 22.30ലാണ് ക്ലോസ് ചെയ്തത്.

English summary
Sensex shut shop at 15948, down 78 points, and Nifty at 4835, down 24 points from the previous close.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X