ബാംഗ്ലൂരില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു

ദേഹമാകെ സെലോടേപ്പ് കൊണ്ട് വരിഞ്ഞുകെട്ടി തലയില്‍ പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലാണ് ശരീരം കണ്ടെത്തിയത്. മലാപ്പറമ്പ് മാസ് കോര്‍ണറിലെ ഇന്ദിരാവരത്തില്‍ സുബ്രഹ്മണ്യന്റെ മകനാണ്.
പൂട്ടിയ നിലയിലുണ്ടായിരുന്ന കാറിന്റെ പിന്‍സീറ്റിലായിരുന്നു മൃതദേഹം. ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. ശിവാജി നഗറിലെ ബൗറിങ് സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
എഇസിഎസ് ലേ ഔട്ടില്‍ സുഹത്തിനൊപ്പം താമസിച്ചിരുന്ന ശ്രീരാജ് അടുത്തുള്ള ബന്ധുവിട്ടീല്‍ നിന്നും ഭക്ഷണം കഴിച്ച് രാത്രി പതിനൊന്നരയോടെ മടങ്ങിയതായി മൊഴി ലഭിച്ചിട്ടുണ്ട്. അതിനുശേഷം എന്തു സംഭവിച്ചുവെന്നറിയാനായി സുഹൃത്തിനെയും കമ്പനിയിലെ മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കു കൊണ്ടു പോകും. ഇന്ദിരയാണ് മാതാവ്. സഹോദരന്‍ ഷനോദ് ധനലക്ഷ്മി ബാങ്ക് മുംബൈ ബ്രാഞ്ചില്‍ മാനേജരാണ്.












Click it and Unblock the Notifications