മലയാളി ടെക്കി വധം:കാമുകിയെ ചോദ്യം ചെയ്യും

സാഹചര്യ തെളിവുകളില്‍ നിന്നും ശ്രീരാഗ് ആത്മഹത്യ ചെയ്‌തു എന്നു കരുതാനാവില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെടുത്ത കാറില്‍ നിന്നും ലഭിച്ച ഗുളികള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയക്കും.
എച്ച്‌പിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീരാഗിനെ ശരീരമാസകലം സെല്ലോ ടാപ്പ് കൊണ്ട് വരിഞ്ഞ് കെട്ടിയിട്ട്, തലയില്‍ പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീരാഗ്.
പൂട്ടിയിട്ട കാറിനുള്ളില്‍ നിന്നും, ചില്ലു തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
തിങ്കളാഴ്‌ച രാത്രി പതിനൊന്നരയോടെ ശ്രീരാഗ് ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ അതിനു ശേഷം ശ്രീരാഗിന് എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് ഒരു വ്യക്തമായ ചിത്രം ലഭിക്കാന്‍ ഇയാളുമായി ബന്ധമുള്ള സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്‌തു വരികയാണ് പൊലീസ്.












Click it and Unblock the Notifications