അലഹാബാദില്‍ സ്‌ഫോടനം: 6 മരണം
അലഹബാദ്: അലഹബാദ് നഗരത്തിലെ കരേലിയിലെ ചേരിപ്രദേശത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാലിന്യക്കൂമ്പാരത്തിലുണ്ടായ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.പൊട്ടിത്തെറിച്ചത് നാടന്‍ ബോംബാണെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications