സിപിഎം കൊല്ലാന്‍ ശ്രമിക്കുന്നു: മമത

ഐഎസ്‌ഐക്ക് പുറമെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ വെനസ്വേല, വടക്കന്‍ കൊറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ സഹായവും സിപിഎം തേടുന്നുണ്ട്. മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തിയും തന്നെ വധിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നും മമത പറഞ്ഞു.
സിപിഎം തനിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. എല്ലാദിവസവും തന്റെ സൂപ്പര്‍ഇംപോസ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയും ഇ മെയിലിലൂടെയും പ്രചരിപ്പിക്കുകയാണ് ഇവര്‍-മമത അഭിമുഖത്തില്‍ പറയുന്നു.
അഭിമുഖത്തിന് ശേഷം വാഷിംങ്ടണ്‍ പോസ്റ്റിലെ പ്രശസ്ത കോളമിസ്റ്റ് സിമോണ്‍ ഡെനയര്‍ എഴുതിയ ലേഖനത്തില്‍ പക്ഷേ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തടസ്സം മമതയാണെന്ന് പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ പോരാടാനാണ് മമത തന്റെ സമയമത്രയും വിനിയോഗിക്കുന്നത്. ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവാണെങ്കിലും മമത പ്രധാനമന്ത്രിയേക്കാള്‍ അധികാരമാണ് പ്രയോഗിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications