ലോഡ് ഷെഡ്ഡിങ് പിന്‍വലിക്കുന്നു

വ്യാഴാഴ്‌ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ല എന്നായിരുന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടത്. വേനല്‍ മഴ ലഭിച്ചതിനാല്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ തോത് ഉയര്‍ന്നതിനാലാണ് ലോഡ് ഷെഡ്ഡിങ് തീരുമാനിക്കപ്പെട്ടതിലും നേരത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കൂടിയ വിലയ്‌ക്ക് ഡീസല്‍ നിലയങ്ങളില്‍ നിന്ന് അധിക വൈദ്യുതി വാങ്ങാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണ കക്ഷിയുടെ തന്ത്രമായും ഈ തീരുമാനത്തെ നിരീക്ഷിക്കുന്നവരുണ്ട്.
ലോഡ് ഷെഡ്ഡിങ് വൈദ്യുതി നിയന്ത്രണവും മെയ് 31 വരെ മാത്രം മതി എന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.












Click it and Unblock the Notifications