നെയ്യാറ്റിന്‍കരയില്‍ പിസി ജോര്‍ജിന് രഹസ്യവിലക്ക്?

ഞായറാഴ്ച നെയ്യാറ്റിന്‍കരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിന്നും ജോര്‍ജിനെ ഒഴിവാക്കാന്‍ ശ്രമം നടന്നുവെന്നും സൂചനയുണ്ട്. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോര്‍ജിനോട് ഹാളിന് പുറത്തു പോകാന്‍ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
നെയ്യാറ്റിന്‍കരയില്‍ പ്രചാരണത്തിന് എത്താത്തതെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരസ്യപ്രചാരണത്തിനിറങ്ങിയില്ലെങ്കിലും
സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ താന്‍ ചില രഹസ്യ പ്രവര്‍ത്തനങ്ങളൊക്കെ നടത്തുന്നുണ്ടെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.
ശെല്‍വരാജിനെ യുഡിഎഫിലെത്തിച്ചതിന് പിന്നില്‍ പിസി ജോര്‍ജാണെന്ന ആരോപണവും ജോര്‍ജിന്റെ ഭാഷയും തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്. അതുകൊണ്ടു തന്നെ ജോര്‍ജിനെ പ്രചാരണത്തിന് ഇറക്കേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.












Click it and Unblock the Notifications