വിഎസിനെ കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല: ഹംസ
മലപ്പുറം : വിഎസ് അച്യുതാനന്ദനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ടികെ ഹംസ. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞാല്‍ തനിക്ക് 'പിരാന്തായി'പ്പോകുമെന്നും അതുകൊണ്ട് ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഹംസയുടെ പ്രതികരണം.
വളാഞ്ചേരിയില്‍ നടന്ന സിപിഎം യോഗത്തിലായിരുന്നു ഹംസയുടെ വിവാദ പരാമര്‍ശം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പിണറായി അടക്കമുള്ള നേതാക്കളെ പ്രതിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ വിഎസിനേയും കുടുക്കാം. വിഎസിനെ ടിപി വധത്തില്‍ കുടുക്കിയാല്‍ ഒരു ശല്യം ഒഴിഞ്ഞു പോയേനെ.
പാര്‍ട്ടിയ്ക്ക് അപകടം വരുമ്പോഴൊക്കെ പിന്നില്‍ നിന്നു കുത്തിയിട്ടുള്ള നേതാവാണ് വിഎസ് എന്നും ഹംസ പറഞ്ഞു. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായതോടെ മറ്റൊരു യോഗത്തില്‍ വച്ച് ഹംസ ഇത് തിരുത്തിയിരുന്നു.
എന്നാല്‍ ഹംസയുടെ പ്രതികരണം വെറും ഏറനാടന്‍ തമാശ മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.












Click it and Unblock the Notifications