കീഴടങ്ങാന്‍ തയ്യാറാണെന്ന് സുനി

പ്രതികളില്‍ ചിലര്‍ വയനാട് വഴി കര്‍ണാടകയിലേക്ക് കടന്നുവെന്ന സൂചനകളെ തുടര്‍ന്ന് കേസ് അന്വേഷണത്തില്‍ പോലിസ് അവിടത്തെ ഇന്റലിജന്റ്‌സിന്റെ സഹായം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വിവരം പോലിസിനു ലഭിച്ചിട്ടുണ്ട്.
മാഹി സ്വദേശി ശ്രീജേഷിനാണ്്(34)ടിപി ചന്ദ്രശേഖരനെ വെട്ടികൊല്ലുന്നതിനിടെ കൈക്കുപരിക്കേറ്റതെന്ന് പോലിസ് സംശയിക്കുന്നു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയിലുണ്ടായിരുന്ന ഇയാള്‍ക്കുവേണ്ടി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് വേണ്ട ഒത്താശ ചെയ്തുകൊടുത്തത്. ആക്രമണം നടത്തുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു.
ഒളിവില്‍ കഴിയുന്ന പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തന്റെ കീഴില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications