ടിപി വധം: പ്രതികളെ പിടിക്കാന്‍ കര്‍ണാടക പൊലീസും

കൊലപാതകത്തിന് ശേഷം സംഘത്തിലെ ചിലര്‍ വയനാട് വഴി കര്‍ണാടകത്തിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എന്നാല്‍ പ്രതികളിലൊരാളായ പാട്യം കൊട്ടയോടി സ്വദേശി ടികെ രജീഷ് കര്‍ണാടകത്തിലില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ മൂന്നാം ദിവസം തന്നെ ഇയാള്‍ മറ്റെവിടേയ്‌ക്കോ കടന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
കര്‍ണാടകത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ഇവരെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പിടികൂടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇക്കാര്യം കര്‍ണാടക ഡിജിപിയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാനായി നേരത്തേ കുറ്റന്വേഷണങ്ങളില്‍ മികവ് തെളിയിച്ചവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications