ടിപി വധം: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

തലശേരിയില്‍ നിന്നാണ് ഷിജിത്തിനെ അറസ്റ്റു ചെയ്തതെന്നാണ് സൂചന. ആക്രമണത്തിനിടെ പരിക്കേറ്റ സിജിത്ത് ചികില്‍സയ്ക്കായി രണ്ട് ദിവസം തലശേരി സഹകരണ ആശുപത്രിയില്‍ കിടന്നതായും ഇതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മറ്റൊരു സിപിഎം നേതാവും സൗകര്യമൊരുക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടി.പി ചന്ദ്രശേഖരനെ കൊല്ലാനായി അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാറിനുള്ളില്‍നിന്നു ഫോറന്‍സിക് വിദഗ്ധര്‍ രക്തക്കറ കണെ്ടത്തിയിരുന്നു. ഇത് ചന്ദ്രശേഖരന്റെയല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. ഇത് സിജിത്തിന്റെ രക്തക്കറയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ച ചിലരെ ചോദ്യം ചെയ്തപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളുടെ കൈ തുണി കൊണ്ടു കെട്ടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
ഇയാള്‍ സിജിത്താണെന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ടി.പി. കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു സഹകരണ ആശുപത്രിയിലെത്തി സിജിത്ത് രണ്ടു ദിവസം ചികില്‍സയില്‍ കിടന്നെന്നും കൊലപാതകത്തിനു വന്‍ മാധ്യമശ്രദ്ധ കിട്ടുന്നതറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications