കൊലയ്ക്ക് നിയോഗിച്ചത് കൊടി സുനി: സിജിത്ത്
വടകര: ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ തന്നെ നിയോഗിച്ചത് ക്വട്ടേഷന്‍ സംഘത്തലവന്‍ കൊടി സുനിയാണെന്ന് പിടിയിലായ സിജിത്ത്. കൊടി സുനിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ അംഗമായ താന്‍ സിപിഎമ്മിന് വേണ്ടി പല ആക്രമണങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്ന കേസിലും മാഹി ഇരട്ടക്കൊലകേസിലും ഇയാള്‍ പ്രതിയാണ്.
ടിപിയെ വധിച്ച ഏഴംഗ സംഘത്തിലൊരാളാണ് പിടിയിലായ സിജിത്ത്. ടിപിയെ വെട്ടുന്നതിനിടെ സിജിത്തിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിറ്റേന്ന് രാവിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ട് നേതാക്കള്‍ സിജിത്തിനെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പൊലീസിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗുരുതരമായി പരിക്കേറ്റിട്ടും 12 മണിക്കൂറില്‍ താഴെ മാത്രമാണ് താന്‍ ചികിത്സയില്‍ കഴിഞ്ഞതെന്നും സിജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാളെ ചൊവ്വാഴ്ച തലശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications