Get Updates
Get notified of breaking news, exclusive insights, and must-see stories!

വില വര്‍ധനയ്ക്കും രൂപയെ രക്ഷിക്കാനായില്ല

Rupee
മുംബൈ: രൂപ ഓരോ ദിവസവും പുതിയ താഴ്ചകള്‍ തേടി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഡോളറുമായി രൂപയുടെ വിനിമയ മൂല്യം 56.36ലെത്തി. ഡോളറിനുള്ള ഡിമാന്റ് ക്രമാതീതമായി വര്‍ധിച്ചതാണ് രൂപയുടെ മൂല്യതകര്‍ച്ചയ്ക്ക് പ്രധാനകാരണമായി വിലയിരുത്തുന്നത്. ഗ്രീസിലെ പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്ന് യൂറോയ്‌ക്കേറ്റ ക്ഷീണമാണ് ഡോളറിനെ ഏറെ ശക്തമാക്കിയത്.

പെട്രോള്‍ വിലവര്‍ധന സാങ്കേതികമായി രൂപയുടെ മൂല്യമോ ഓഹരി വിപണിയെയോ ഉയര്‍ത്തില്ല. കാരണം പെട്രോളിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ വിലനിയന്ത്രണം എടുത്തുമാറ്റിയിട്ടുണ്ട്. ഏകദേശം അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കു തന്നെയാണ് ഇന്ത്യയില്‍ വില്‍പ്പന നടക്കുന്നത്. പക്ഷേ, സര്‍ക്കാറിന്റെ ധീരമായ നടപടി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ല. യുപിഎയിലെ ഘടകക്ഷികള്‍ സമ്മര്‍ദ്ദം തുടങ്ങിയതിനാല്‍ ഉടന്‍ തന്നെ വിലവര്‍ധനവ് പിന്‍വലിക്കുമെന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നതാണ് ഇതിനു പ്രധാനകാരണം.

ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനുമുള്ള വന്‍ സബ്‌സിഡിയാണ് രൂപയുടെ മൂല്യം തകരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് തലവേദനയാകുന്നത്. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്യുമ്പോള്‍ 80 ശതമാനം എണ്ണയും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കേണ്ടി വരുമെന്നുറപ്പാണ്.

ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡീസല്‍ ഇപ്പോള്‍ വില്‍ക്കുന്നത് ഒരു ലിറ്ററിന് 14 രൂപ നഷ്ടത്തിലാണ്. ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭാ സമിതി വെള്ളിയാഴ്ച യോഗം ചേരും. വിലവര്‍ധിപ്പിക്കുയാണെങ്കില്‍ അത് രൂപയുടെ തിരിച്ചുവരവിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+