റീബോക്ക് തട്ടിപ്പ്; അന്വേഷണം തുടങ്ങി

കൃത്രിമമായ കണക്കുകളും വ്യാജവില്‍പനയും നടത്തി റീബോക്ക് ഇന്ത്യയില്‍ മുന്‍ മാനേജിംഗ് ഡയറക്ടറും മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും 8700 കോടിയുടെ തട്ടിപ്പ് നടത്തിയെന്നു കമ്പനി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആരോപണങ്ങള്‍ വാസ്തവമെന്നു തെളിഞ്ഞാല്‍ 14,000 കോടിയുടെ 'സത്യം' തട്ടിപ്പിനുശേഷം കോര്‍പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാകും ഇത്. മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുഭീന്ദര്‍ സിംഗ് പ്രേമിനും സി.ഒ.ഒ. വിഷുണു ഭഗത്തിനുമെതിരേയാണു കമ്പനി ഗുഡ്ഗാവ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇടപാടുകളിലെ തിരിമറികള്‍ കാരണം കമ്പനിക്ക് 870 കോടി രൂപയും 2012 ല്‍ നവീകരണത്തിനായി മാറ്റിവച്ച 470 കോടി രൂപയും നഷ്ടമായെന്ന് റീബോക്കിന്റെ ഉടമകളായ അഡിഡാസ് മേയ് ഒന്നിനു സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില തിരിമറികള്‍ നടന്നതായ സംശയത്തെത്തുടര്‍ന്ന് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണു തട്ടിപ്പ് ബോധ്യപ്പെട്ടത്.












Click it and Unblock the Notifications