കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീബോക്ക് തട്ടിപ്പ്; അന്വേഷണം തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Reebok
ഗുഡ്ഗാവ്: ഇന്ത്യന്‍ വ്യവസായ ലോകത്തെ ഞെട്ടിച്ച റീബോക്ക് ഇന്ത്യയിലെ അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം ഉത്തരവിട്ടു. 8700 കോടിയുടെ ക്രമക്കേടു കണ്ടെത്തിയ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഇടപാടു രേഖകള്‍ പരിശേധിക്കാനാണ് നിര്‍ദേശം. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ഒഫ് കമ്പനീസ് ആവശ്യപ്പെട്ടു.

കൃത്രിമമായ കണക്കുകളും വ്യാജവില്‍പനയും നടത്തി റീബോക്ക് ഇന്ത്യയില്‍ മുന്‍ മാനേജിംഗ് ഡയറക്ടറും മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും 8700 കോടിയുടെ തട്ടിപ്പ് നടത്തിയെന്നു കമ്പനി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആരോപണങ്ങള്‍ വാസ്തവമെന്നു തെളിഞ്ഞാല്‍ 14,000 കോടിയുടെ 'സത്യം' തട്ടിപ്പിനുശേഷം കോര്‍പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാകും ഇത്. മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുഭീന്ദര്‍ സിംഗ് പ്രേമിനും സി.ഒ.ഒ. വിഷുണു ഭഗത്തിനുമെതിരേയാണു കമ്പനി ഗുഡ്ഗാവ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഇടപാടുകളിലെ തിരിമറികള്‍ കാരണം കമ്പനിക്ക് 870 കോടി രൂപയും 2012 ല്‍ നവീകരണത്തിനായി മാറ്റിവച്ച 470 കോടി രൂപയും നഷ്ടമായെന്ന് റീബോക്കിന്റെ ഉടമകളായ അഡിഡാസ് മേയ് ഒന്നിനു സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില തിരിമറികള്‍ നടന്നതായ സംശയത്തെത്തുടര്‍ന്ന് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണു തട്ടിപ്പ് ബോധ്യപ്പെട്ടത്.

English summary
Reebok India has lodged a police complaint against two former executives alleged to have siphoned off 8.7 billion rupees ($155 million) from the sportswear firm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X