മുംബൈ: താരതമ്യേന ശക്തമായ നിലയിലാണ് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. ചെറിയ ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും അവസാന മണിക്കൂറുകളില്‍ വാങ്ങാനും തിക്കും തിരക്കും വര്‍ധിച്ചതോടെ മുംബൈ, ദേശീയ സൂചികകള്‍ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 274.20 പോയിന്റ് വര്‍ധിച്ച് 16222.30ലും നിഫ്റ്റി 85.75 പോയിന്റ് കൂടി 4921.40ലും വില്‍പ്പന അവസാനിപ്പിച്ചു.
ടെക് മഹീന്ദ്ര ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍, അരബിന്ദോ ഫാര്‍മ, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര 8.76 ശതമാനവും പാന്റലൂണ്‍ റീട്ടെയില്‍ 8.56 ശതമാനവും മുന്നേറി.
ക്രോംപ്ടണ്‍ ഗ്രീവ്‌സ്, വോക്കാര്‍ഡ് ലിമിറ്റഡ്, നാഷണല്‍ അലുംനി, അലഹബാദ് ബാങ്ക്, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ക്ക് വ്യാഴാഴ്ചയും തിരിച്ചടിയേറ്റു. മണപ്പുറം 2.24 ശതമാനം താഴ്ന്ന് 21.80ലാണ് കച്ചവടം അവസാനിപ്പിച്ചത്.