മലയാളി ടെക്കിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ദൂരുഹസാഹചര്യത്തില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്‌ടെത്തിയ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ മലയാളി യുവാവ് ശ്രീരാജിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. അമിതമായി ഉറക്കഗുളിക കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശരീരം മുഴുവന്‍ സെല്ലോ ടേപ്പ് ചുറ്റി വരിഞ്ഞു മുറുക്കി തല പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയില്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നു മൃതദേഹം കണ്‌ടെത്തിയത്. ശ്രീരാജ് സ്വയം ശരീരം മുഴുവന്‍ ടേപ്പ് ചുറ്റുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാജിന്റെ കാമുകിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ ഇന്ദീവരത്തില്‍ എല്‍.ഐ.സി. ഉദ്യോഗസ്ഥനായിരുന്ന സുബ്രഹ്മണ്യന്റെ മകനാണ് മരിച്ച ശ്രീരാജ്. എച്ച്പിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശ്രീരാജിന്റെ മരണം കൊലപാതമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
മഹാദേവപുര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബ്രൂക്ഫീല്‍ഡ് എ.ഇ.സി.എസ്. ലേ ഔട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണു മൃതദേഹം കണ്ടെത്തിയ്ത കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം നാലു വര്‍ഷം മുമ്പാണു ശ്രീരാജ് ബാംഗളൂരില്‍ ജോലിയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications