കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില: മെയ് 31ന് എന്‍ഡിഎയുടെ ഭാരതബന്ദ്

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മെയ് 31 അഖിലേന്ത്യാ ബന്ദ് നടത്താന്‍ എന്‍ഡിഎ തീരുമാനിച്ചു. മുന്നണി കണ്‍വീനറും ജെഡിയു പ്രസിഡന്റുമായ ശരത് യാദവാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിലവര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് വില വര്‍ധിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് എന്തു കൊണ്ടാണ് സര്‍ക്കാര്‍ വില വര്‍ദ്ധന പ്രഖ്യാപിക്കാതിരുന്നതും അതിനടുത്ത ദിവസം എണ്ണ കമ്പനികള്‍ വില വര്‍ദ്ധന ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഡീസലിന്റേയും പാചക വാതകത്തിന്റേയും വിലയും വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വില വര്‍ദ്ധനയെ ന്യായീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയൊരു അവസരത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ശരിയായ നടപടിയല്ല. സാധാരണക്കാരാണ് ഇതിന്റെയൊക്കെ ദുരിതം അനുഭവിക്കുന്നതെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി.

English summary
Opposing the steep hike in petrol prices and spiralling prices of commodities, NDA has called for a nation-wide bandh on May 31.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X