ചാലിയാറില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു

എല്ലാവരും വയനാട് സ്വദേശികളാണ്. നിലമ്പൂരിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു ഇവര്‍. കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയിലിറങ്ങിയവരില്‍ രണ്ടു കുട്ടികള്‍ മുങ്ങിപ്പോവുകയും ഇവരെ രക്ഷിക്കാനായി മറ്റുള്ളവര്‍ പുഴയിലിറങ്ങുകയുമായിരുന്നുവെന്നാണ് അറിയുന്നത്.
കുട്ടികളിലാര്‍ക്കും നീന്തല്‍ വശമില്ലാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടി. വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ അധികം വെള്ളമില്ലെങ്കിലും മണലെടുപ്പ് മൂലം രൂപപ്പെട്ട കയത്തില്‍ പെട്ടുപോയതാവാം അപകട കാരണമെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications