കണ്ണൂരിലെ ഉന്നത നേതാവിന് പങ്കെന്ന് മൊഴി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ അണ്ണന്‍ എന്ന സിജിത്തിന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമാവുന്നു. കൊലപാതകത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സൂചനയാണ് സിജിത്തില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ളത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടെയാണ് ഉന്നത നേതാക്കളിലേയ്ക്കും അന്വേഷണം നീളുന്നത്.

ടിപിയെ കൊലപ്പെടുത്തണമെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കളിലൊരാള്‍ നിര്‍ദേശിച്ചുവെന്നാണ് സിജിത്ത് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ് ഏരിയാകമ്മറ്റികളിലെ ചില പ്രമുഖരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതോടെ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം ടിപി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനും ഏരിയാ കമ്മിറ്റി അംഗം കെകെ കൃഷ്ണനുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്‌റ്റെന്നാണ് പ്രാഥമിക വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+