കല്യാണം മുടക്കികളേ സൂക്ഷിക്കുക

യാതൊരു കാരണവുമില്ലാതെ യുവതീയുവാക്കളുടെ വിവാഹം മുടങ്ങുന്നത് പതിവായതോടെയാണ് ഇതിനെതിരെ ഒരു സംഘം ചെറുപ്പക്കാര്‍ രംഗത്തു വന്നത്. പൂവച്ചല്‍ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ കല്യാണം മുടക്കികളെ തിരിച്ചറിഞ്ഞതായി പറയുന്നു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡില്‍ കത്തിയുടെ ചിത്രവും പതിച്ചിട്ടുണ്ട്.
ചിലരുടെ അപവാദ പ്രചരണങ്ങള്‍ മൂലമാണ് പ്രദേശത്തെ യുവതീയുവാക്കളുടെ വിവാഹം മുടങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിവാഹം മുടക്കികളെ നേരിടാണ് ചെറുപ്പക്കാര്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും അണിനിരന്നിട്ടുണ്ട്.












Click it and Unblock the Notifications