Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന്റെ അധിക നികുതി ഉപേക്ഷിച്ചു

Ommen Chandy
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതിവരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 1.63 പൈസ കുറയും.

പെട്രോള്‍ വില ലിറ്ററിന് 7.5 രൂപയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് പെട്രോളിന് ഇത്രയും വിലവര്‍ധിപ്പിക്കുന്നത്. ഡീസല്‍ വിലയിലും പാചകവാതക വിലയിലും ഉടന്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. വിലനിയന്ത്രണമുള്ളതിനാല്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവിലകുതിച്ചുയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം ഈ വര്‍ധനവ് കൊണ്ടും കമ്പനികളുടെ നഷ്ടം നികത്തപ്പെടില്ലെന്നാണ് ഒഎന്‍ജിസി അറിയിച്ചത്. ഇനി ഒന്നര രൂപ കൂടി കൂട്ടിയാലേ നഷ്ടമില്ലാതെ എണ്ണ വിതരണം ചെയ്യാനാവൂവെന്ന നിലപാടാണ് കമ്പനിയ്ക്കുള്ളത്. ആറുമാസം മുമ്പ് പെട്രോള്‍ വിലയില്‍ അഞ്ചു രൂപയോളം വര്‍ധനവ് വരുത്തിയിരുന്നു.

അതിനിടെ വിലവര്‍ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. പെട്രോള്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മെയ് 31ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+