കേരള എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള മെഡിക്കല്‍എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
മെഡിക്കല്‍ പ്രവേശനത്തില്‍ കോതമംഗലം സ്വദേശിനി ശില്‍പ എം. പോളിന് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ്. മൂന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി ആസാദ് കരസ്ഥമാക്കി.
ആദ്യ ഒമ്പതു റാങ്കും ആണ്‍കുട്ടികള്‍ക്കാണ്. പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ദേവൂ ദിലിപ് കരസ്ഥമാക്കി. പട്ടിക വിഭാഗത്തില്‍ തൊടുപുഴ സ്വദേശി ആകാശിനാണ്. 77, 974 പേര്‍ പരീക്ഷ എഴുതി. 71,135 പേര്‍ യോഗ്യത നേടി. യോഗ്യത നേടിയ ആദ്യ നൂറു പേരില്‍ 53 പേര്‍ ആണ്‍കുട്ടികളാണ്.
പ്ലടുവിന്റെ മാര്‍ക്ക് കൂടി പരിഗണിക്കേണ്ടതിനാല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഏറ്റവും അധികം മാര്‍ക്കു വാങ്ങിയവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്എന്‍ജിനീയറിങ് കോഴ്‌സിലേക്ക് 71,510 പേര്‍ യോഗ്യത നേടി. പ്ലസ്ടുവിന്റെ മാര്‍ക്ക് കൂടി ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് ജൂണ്‍ പതിനഞ്ചിനകം പ്രസിദ്ധപ്പെടുത്തും. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ പതിനാലു മുതല്‍ ക്ഷണിച്ചു തുടങ്ങും. ആദ്യഘട്ട അലോട്ട്‌മെന്റ് ജൂലൈ മൂന്നിന്.
പരീക്ഷാഫലം www.cee.kerala.gov.in, http://keralaresults.nic.in, http:/results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.












Click it and Unblock the Notifications