പാമോലിന്‍ കേസ്:ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി

ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ തെളിവില്ലെന്ന് നീരീക്ഷിച്ച കോടതി അന്വേഷണത്തിന്റെ വരുംഘട്ടങ്ങളില്‍ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും വിജിലന്‍സ് ജഡ്ജി വി.ഭാസ്‌കരന്‍ വ്യക്തമാക്കി.
അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കികൊണ്ട് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇതിനെതിരെ വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും കോടതിയെ സമീപിക്കുകയായിരുന്നു. പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് മുമ്പ് തന്റ വാദംകൂടി കേള്‍ക്കണമെന്നുമായിരുന്നു വി.എസിന്റ ഹര്‍ജിയിലെ ആവശ്യം.
പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ടതും തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്ന് വിജിലന്‍സ് ജഡ്ജി പി.കെ.ഹനീഫ പിന്‍മാറിയതും വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് കേസ് തൃശൂരിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications