പെട്രോള്‍ വില വര്‍ധന, യുഡിഎഫിന് തിരിച്ചടിയാകും

സിപിഎം എംഎല്‍എ ആയിരുന്ന ശെല്‍വരാജിനെ രാജിവെപ്പിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയെന്ന ചീത്തപ്പേര് കോണ്‍ഗ്രസിനുള്ളിലും പുറത്തും സജീവമായിരുന്നു. എന്നാല്‍ അതിനിടെ വീണുകിട്ടിയ ടിപി ചന്ദ്രശേഖരന്‍ വധം ആ കളങ്കം ഒരു പരിധിവരെ മായ്ചുകളഞ്ഞിരുന്നതിനാല്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ നെയ്യാറ്റിന്‍കര പിടിച്ചടക്കാനാകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. ശെല്‍വരാജിന് സ്വന്തമായി ലഭിക്കാനിടയുള്ള വോട്ടുകളിലായിരുന്നു യുഡിഎഫിന് പ്രതീക്ഷ. പെട്രോള്‍ വില വര്‍ധനയോടെ ഈ കണക്കുകൂട്ടലെല്ലാം തെറ്റുമെന്ന കാര്യം ഉറപ്പാണ്.
പെട്രോള്‍ വില വര്‍ധന ഉപതിരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതായിരുന്നു. വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസിലെ ചില എംപി മാര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. യുപിഎ മുന്നണിയിലെ മുഖ്യ ഘടകകക്ഷികളായ ഡിഎംകെയും വിലവര്‍ധനവിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിലവര്‍ധന ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ആവശ്യപ്പെട്ടു. വിലവര്‍ധന അംഗീകരിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications