ടിപി വധം:അന്വേഷണം യു.ഡി.എഫിന്റെ തിരക്കഥയനുസരിച്ച്

ഏരിയ സെക്രട്ടറി അശോകനെയും ഏരിയ കമ്മിറ്റി അംഗം കൃഷ്ണനെയും അറസ്റ്റ് ചെയ്ത കാര്യമറിഞ്ഞ് എസ് പി ഓഫീസിലെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നാണ് നേരത്തെ തന്നെ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത്. അത് ഇപ്പോള്‍ നടപ്പാക്കി എന്നേ ഉള്ളൂ. എല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും എളമരം കരീം പറഞ്ഞു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനും എം.എല്‍.എമാരായ കെ.കെ ലതിക, എ പ്രദീപ് കുമാര്‍ എന്നിവരും കരീമിനൊപ്പം ഉമുണ്ടായിരുന്നു. എസ്.പി ഓഫീസിലെത്തിയ സംഘം അശോകനെയും കൃഷ്ണനെയും കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരെയും കോടതിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.












Click it and Unblock the Notifications