Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ആക്രമണത്തില്‍ 10 പാകിസ്താനികള്‍ മരിച്ചു

കറാച്ചി: ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക പാകിസ്താന്‍ അധിനിവേശ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം തീവ്രവാദികളാണെന്ന് പാകിസ്താന്‍ ഇന്റലിജന്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Drone Attack

വടക്കന്‍ വസീരിസ്താനില്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ലക്ഷ്യമാക്കി രണ്ടു മിസൈലുകളാണ് അമേരിക്കന്‍ സേന അയച്ചത്. ഒരു ദിവസം മുമ്പ് ഈ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.

പക്ഷേ, ഈ ആക്രമണം വാഷിങ്ടണും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നവംബറില്‍ യുഎസ് സേന നടത്തിയ ആക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ തന്നെ കൊല്ലപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോ സൈനിക വിതരണ റൂട്ട് പാകിസ്താന്‍ തടസ്സപ്പെടുത്തിയിരുന്നു. ഈ റൂട്ട് തുറന്നു കിട്ടുന്നതിനായി അമേരിക്ക കഴിഞ്ഞ കുറെ മാസങ്ങളായി പാകിസ്താനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

ആക്രമണത്തില്‍ മാപ്പ് പറയുകയാണെങ്കില്‍ പാത തുറന്നു തരുന്ന കാര്യം ആലോചിക്കാമെന്ന നിലപാടാണ് സര്‍ദാരി സര്‍ക്കാറിനുള്ളത്. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. അതിനിടെ അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സിഐഎയ്ക്കു സഹായം നല്‍കിയ ഡോക്ടര്‍ക്കെതിരേ പാകിസ്താന്‍ നിയമനടപടി സ്വീകരിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+