സിഎച്ച് അശോകന്റെ വീട് ആക്രമിക്കാന്‍ നീക്കം

സിഎച്ച് അശോകന്റെ വീട്ടില്‍ നിന്ന് ചന്ദ്രശേഖരന്റെ തറവാട്ടിലേക്ക് ഏതാനും മീറ്റര്‍ അകലം മാത്രമാണുള്ളത്. അയല്‍വാസിയായിരുന്ന അശോകന്‍ ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.
സംഭവത്തില്‍ അശോകന് പങ്കില്ലെന്ന് വാദിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ബഹുഭൂരിഭാഗം നാട്ടുകാരും അത് വിശ്വസിക്കുന്നില്ല. ടിപിയുടെ കൊലപാതകത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന റവല്യൂഷണറി പ്രവര്‍ത്തകര്‍ ഏത് വിധത്തിലാണ് പ്രതികരിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും അശോകന്റെ വീട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും രഹസ്യാനേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ശക്തമായ പോലിസ് സംവിധാനം ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കേസിന്റെ ഗൂഡാലോചനയില്‍ അശോകന് പങ്കുണ്ടെന്ന രീതിയില്‍ പുറത്തുവരുന്ന മൊഴികള്‍ വ്യാജമാണെന്ന് മുന്‍ മന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുതരമായ രോഗങ്ങളുള്ള വ്യക്തിയാണ് അശോകന്‍. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് കരീം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications