വിഎസിനെതിരേ ഇനിയും പറയും: ഹംസ
മലപ്പുറം: വിഎസിനെതിരേ ഇനിയും അഭിപ്രായങ്ങള്‍ പറയുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ടികെ ഹംസ. ഹംസയുടെ പരാമര്‍ശങ്ങള്‍ക്ക് വിഎസ് മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം. പൊതുസമ്മേളനത്തിലാണ് താന്‍ തന്റെ അഭിപ്രായം പറഞ്ഞത്. പത്രസമ്മേളനത്തിലല്ലെന്നും ഹംസ പറഞ്ഞു.
ടികെ ഹംസയെപ്പോലുള്ളവരുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്നാണ് വിഎസ് പറഞ്ഞത്. ഡിസിസി പ്രസിഡന്റായിരുന്ന ഹംസ പതുക്കെ പാര്‍ട്ടികളില്‍ കടന്നു കൂടി എംഎല്‍എ ആയി എംപിആയി. പാര്‍ട്ടി വളര്‍ന്നതോടൊപ്പം ഹംസ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു. കാലം വന്നുവിളിച്ചിട്ടും എന്തേ പോകാത്തൂവെന്ന് എകെജിയോട് ചോദിച്ചവനാണ് ഹംസ. ഇത്തരം ശുംഭന്‍മാരുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നും വിഎസ് പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധിയില്‍ പെട്ടപ്പോഴൊക്കെ പിന്നില്‍ നിന്ന് കുത്തിയിട്ടുള്ളവനാണ് വിഎസ് എന്നായിരുന്നു ഹംസയുടെ പരാമര്‍ശം.












Click it and Unblock the Notifications