ഇറ്റാലിയന്‍ നാവികര്‍ ബോസ്റ്റല്‍ സ്‌കൂളിലേക്ക്

ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ജില്ലാ ജയിലിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചിരുന്നു. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വേണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നേരത്തെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണിത്.
കൗമാര പ്രായക്കാരായ തടവുകാരെ പാര്‍പ്പിക്കാന്‍ വേണ്ടിയുള്ള ബോസ്റ്റല്‍ സ്‌കൂളാണ് ഇറ്റാലിയന്‍ സംഘം സന്ദര്‍ശിച്ചത്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജീയാം പൗലോ ക്യൂറ്റില്ലോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ജില്ലാ ജയില്‍ വളപ്പിലെ ബോസ്റ്റല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചത്.
ഇവരെ മാറ്റി പാര്‍പ്പിക്കണമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും നോക്കിയെങ്കിലും കാക്കനാട് ബോസ്റ്റല്‍ സ്‌കൂളാണ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടത്. നാവികരെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റുന്നത് ജനീവ കണ്‍വന്‍ഷന്‍ പാലിക്കുന്നതിന് വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സൈനികരായതിനാല്‍ അവര്‍ ജനീവ കണ്‍വന്‍ഷന്റെ പരിധിയില്‍ വരുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും വാദം.












Click it and Unblock the Notifications