നാദാപുരം: നാദാപുരം വിലങ്ങാട് വനത്തിനുള്ളില്‍ കാണാതായ മൂന്ന് കുട്ടികളേയും കണ്‌ടെത്തി. ഹര്‍ത്താല്‍ ദിനത്തില്‍ വനത്തില്‍ സവാരിക്ക് പോയതായിരുന്നു ഇവര്‍. വനത്തിനുള്ളില്‍ പോയ സംഘത്തിലെ ഏഴു കുട്ടികള്‍ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. ഈ കുട്ടികള്‍ പുറത്തെത്തിയ ശേഷമാണ് കൂടെയുള്ള മൂന്ന് കുട്ടികളെ കാണാതായ വിവരം പുറംലോകമറിഞ്ഞത്.
വനത്തിനുള്ളില്‍ വച്ച് കൂട്ടം തെറ്റിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് പേരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.