പൊലീസ് നീക്കം ചോര്‍ത്തിയവരെ തിരിച്ചറിഞ്ഞു

വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാര്‍ തങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പുറമേ വേറെയും സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയത് പ്രത്യേക സിമ്മുപയോഗിച്ചാണ്.
ഇത്തരത്തില്‍ ഇവര്‍ വിവരം ചോര്‍ത്തി നല്‍കിയതു കൊണ്ടാണ് പ്രതികളിലൊരാളായ കുഞ്ഞനന്തന്‍ ഒളിവില്‍ പോയതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. വിവരം ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കപ്പെടുന്ന 15 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications