സിപിഎമ്മിനെതിരെ വീണ്ടും വിഎസിന്റെ ഒളിയമ്പ്

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് വിഎസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
പാലീസ് നിയമത്തിന്റെ വഴിക്ക് നീങ്ങും. ലാഘവം കാണിക്കുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാം. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന തന്റെ ഹര്‍ജി തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും. കോടതി വഴി നീങ്ങിയതിന്റെ ഫലമായിട്ടാണ് ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ എംഫ്‌ളിന്റ് മീഡിയ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു വിഎസ്.












Click it and Unblock the Notifications