Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് വിഎസ്

VS Achuthanandan

കൊല്ലം: ടി.കെ. ഹംസയെപ്പോലുള്ളവരുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്ന് വി.എസ് അച്യുതാനന്ദന്‍. തനിക്കെതിരേ ടി.കെ. ഹംസ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു

ഹംസ കോലിട്ടിളക്കുന്നതിനെ പറ്റി പറഞ്ഞല്ലോ, ഞങ്ങള്‍ ആദരവോടെ വിളിച്ചുപോന്ന പേരാണ് മുസഫര്‍ അഹമ്മദ്. ഈ മുസഫര്‍ അഹമ്മദും എകെജിയും ജ്യോതിബസുവും ഇമ്പിച്ചിബാവയും അടക്കമുള്ള 32 പേരാണ് ഡാങ്കെയുടെ അവസരവാദ നയത്തെ ചോദ്യം ചെയ്തത്. അങ്ങനെയുള്ളവരെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

കൊല്ലങ്ങള്‍ക്കുശേഷം കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പത്തു ലക്ഷം പേര്‍ അണിചേര്‍ന്നു. അതില്‍ ഒരാണ് ഈ ഹംസ. അമരാവതിയില്‍ നിരഹാരം സമരം നടത്തിയ എകെജിയെ കളിയാക്കിയവനാണ് ഈ ഹംസ. കാലം വന്നുവിളിച്ചിട്ടും എന്തേ പോവാത്ത ഗോപാല...ഗോപാല എന്നു വിളിച്ചവനാണ് ഹംസ.

ഡിസിസി പ്രസിഡന്റായിരുന്ന ഹംസ പതുക്കെ പാര്‍ട്ടികളില്‍ കടന്നു കൂടി എംഎല്‍എ ആയി എംപിആയി. പാര്‍ട്ടി വളര്‍ന്നതോടൊപ്പം ഹംസ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു. ഇത്തരം ശുംഭന്മാരുടെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറല്ലെന്നും വിഎസ് പറഞ്ഞു.

ഹംസ നടത്തിയ പ്രസ്താവന തന്റെ ശ്രദ്ധയില്‍പെട്ടെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടായിരുന്നു വി.എസിന്റെ മറുപടി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നവനാണ് വി.എസെന്ന് ഉള്‍പ്പെടെയായിരുന്നു ഹംസയുടെ വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+