പട്‌ന: ബിഹാറിലെ ഷഹ്പുര്‍ പട്ടോറിയിലുള്ള സൗറ ഗ്രാമത്തില്‍ മാങ്ങ പറിച്ചതിനു പത്തു വയസുകാരനെ തോട്ടം ഉടമയും മകനും ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അനുവാദമില്ലാതെ മാങ്ങ പറിച്ച കുറ്റത്തിന് വിജയ്കുമാര്‍ എന്ന ബാലനെ തോട്ടത്തിന്റെ ഉടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ ബാലന്‍ അധികസമയം കഴിയുന്നതിനു മുമ്പ് മരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് വെളിപ്പെടുത്തുന്നു. സംഭവവുമായി ബന്ധപ്പെട്ടു രാംവിലാസ് റായി, മകന്‍ സധൗ റായി എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ്ര
സമാനമായ മറ്റൊരു സംഭവവും അടുത്തിടെ ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാങ്ങ മോഷണത്തിന് ഒരു അഞ്ച് വയസ്സുകാരനെ 14 കാരനായ ബാലന്‍ കൊല്ലുകയായിരുന്നു. സിവാനിലെ ദീന്‍ദയാല്‍പൂരിലായിരുന്നു സംഭവം നടന്നത്.