കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരിതീയില്‍ എണ്ണയായി ഡീസല്‍ വിലയും കൂടും

  • By Ajith Babu
Google Oneindia Malayalam News

After petrol, govt may dare diesel price hike
ദില്ലി: ജനജീവിതം ദുസ്സഹമാക്കിയ പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് എരിതീയില്‍ എണ്ണയായി ഡീസല്‍ വില വര്‍ദ്ധനയും ജനത്തെ കാത്തിരിയ്ക്കുന്നത്.

ജൂണ്‍ മാസം ആദ്യ ആഴ്ച ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തു തന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി. രംഗരാജന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. വരുമാനം കുറഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കുമായി ഡീസലിന് ഇരട്ടവില നിശ്ചയിക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഡീസല്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ ദിവസവും 512 കോടി രൂപ നഷ്ടപ്പെടുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ഈ സാഹചര്യത്തില്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അറിയുന്നത്. നികുതി ഉള്‍പ്പെടെ 7.54 രൂപ വരെയാണ് ചൊവ്വാഴ്ച എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് കൂട്ടിയത്. പെട്രോള്‍ വിലയില്‍ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ട എണ്ണക്കമ്പനികളുടെ ആവശ്യം അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്.

ഇതിനിടെ പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ഈ മാസം 31ന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന് പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ അന്ന ഹസാരെ പിന്തുണ പ്രഖ്യാപിച്ചു. യു.പി.എ. സഖ്യകക്ഷിയായ ഡി.എം.കെ. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ 30ന് പ്രക്ഷോഭം നടത്താന്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

31ന് ഇടതുപാര്‍ട്ടികളും എന്‍.ഡി.എ.യും നടത്തുന്ന ഭാരത്ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇതേദിവസം സംസ്ഥാനത്ത് ബന്ദ് നടത്തുമെന്ന് ബി.ജെ.ഡി.യും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ ആറുദിവസം നീളുന്ന പ്രക്ഷോഭമാണ് പെട്രോള്‍ വിലയ്‌ക്കെതിരെ ആസൂത്രണം ചെയ്തതിരിക്കുന്നത്.

English summary
Even as the government is still reeling under discomfort and widespread criticism for raising petrol price, there may be a hike in diesel prices soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X