കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗ്മോഹന്‍ റെഡ്ഡിയെ സിബിഐ ചോദ്യം ചെയ്യുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Jagan Mohan Reddy
ഹൈദരാബാദ്‌: എംപിയും വൈഎസ്‌ആര്‍ രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗ്മോഹന്‍ റെഡ്ഡിയെ സിബിഐ ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത്‌ സമ്പാദന കേസിലാണ്‌ ചോദ്യം ചെയ്യല്‍.

വെള്ളിയാഴ്‌ചയാണ്‌ ചോദ്യം ചെയ്യലിനായി ജഗ്മോഹന്‍ സിബിഐ മുന്‍പാകെ ഹാജരായത്‌. വെള്ളിയാഴ്‌ച ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ശനിയാഴ്‌ചയും തുടരുകയാണ്‌. വഡരേവു, നിസാംപട്‌ന തുറമുഖ വാണിജ്യ ഇടനാഴി കരാളുമായി ബന്ധപ്പെട്ടാണ്‌ ചോദ്യം ചെയ്യല്‍.

ഇതേ കേസുമായി ബന്ധപ്പെട്ട്‌ സിബിഐ അറസ്റ്റ്‌ ചെയ്‌ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കെവി ബ്രഹ്മാനന്ദ, വ്യവസായി നിമ്മഗഡ്ഡ പ്രസാദ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്യല്‍.

ജഗന്‍ മോഹന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌ എന്ന്‌ കാണിച്ച്‌ ജഗമോഹന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്‌.

കേസുമായി ബന്ധപ്പെട്ട്‌ മന്ത്രി വൈഎസ്‌ വിവേകാനന്ദയെ സിബിഐ അറസ്റ്റ്‌ ചെയ്‌തിരുന്നു. സിബിഐ ചോദ്യം ചെയ്യലോടെ ജഗ്മോഹനെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യും എന്ന അഭ്യൂഹം പ്രബലമായിരിക്കുകയാണ്‌.

ക്രമസമാധാന നില പ്രശ്‌നത്തിലാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട്‌ പൊലീസ്‌ ഹൈദരാബാദ്‌ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്‌. ദില്‍കുഷ ഗസ്റ്റ്‌ ഹൗസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

English summary
Kadapa MP Y.S. Jagan Mohan Reddy on Saturday appeared before the CBI for the second round of questioning in connection with the alleged disproportionate assets case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X