എവി താമരാക്ഷന്‍ ജെഎസ്എസ് വിട്ടു
തിരുവനന്തപുരം: എവി താമരാക്ഷന്‍ ജെഎസ്എസില്‍ നിന്ന് രാജിവെച്ചു. യുഡിഎഫ് സംവിധാനവുമായി ചേര്‍ന്നു പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു രാജി. താമരാക്ഷന്റെ രാജി അംഗീകരിച്ചുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗൗരിയമ്മ പറഞ്ഞു.
നിലവില്‍ ജെഎസ്എസിന്റെ സംസ്ഥാന സെന്റര്‍ അംഗമാണ് താമരാക്ഷന്‍. ആര്‍എസ്പി നേതാവായിരുന്ന താമരാക്ഷന്‍ ആര്‍എസ്പി-ബി രൂപീകരിക്കാന്‍ മുന്‍ നിരയില്‍ നിന്ന നേതാവാണ്. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജെഎസ്എസില്‍ ചേരുകയായിരുന്നു.
അടുത്തിടെ താമരാക്ഷനും ഗൗരിയമ്മയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെ ഗൗരിയമ്മ ഏകപക്ഷീയമായി തീരുമാനിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് എവി താമരാക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications