വാളകം കേസ് സിബിഐ ഏറ്റെടുത്തു

പ്രത്യേക അന്വേഷണ സംഘത്തെക്കുറിച്ചുള്ള സിബിഐ ഡയറക്റ്ററുടെ അറിയിപ്പ് അടുത്ത ദിവസം സര്‍ക്കാരിനു കൈമാറും. മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്.
2011 സെപ്റ്റംബര്‍ 28നു രാത്രിയില്‍ വാളകംആര്‍വിഎച്ച്എസ്എസ് അധ്യാപകന്‍ വൃന്ദാവനത്തില്‍ ആര്‍. കൃഷ്ണകുമാറിനെ (45) മാരകപരുക്കുകളോടെ എംസി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ മാനേജരായ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കൃഷ്ണകുമാര്‍ മൊഴികൊടുത്തതോടെ സംഭവം വിവാദമായി.
ബാലകൃഷ്ണപിള്ള ഇതേപ്പറ്റി ജയിലില്‍നിന്നു ചാനലുമായി സംസാരിച്ചതും വിവാദമായിരുന്നു. ഈ സംഭവവുമായി ബാലകൃഷ്ണപിള്ളയ്ക്കു ബന്ധമുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചതോടെ കേസ് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.












Click it and Unblock the Notifications