Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കെതിരെ നിയമനടപടിയെന്ന് മുഖ്യമന്ത്രി

Oommen Chandy
തിരുവനന്തപുരം: സിപിഎം കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്ന പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവനയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെളിപ്പെടുത്തലിനെ ഗൗരവത്തോടെയാണ് കാണുന്നത്. മണിയുടെ പ്രസ്താവനയോട് ആദ്യം പ്രതികരിക്കേണ്ടത് പിണറായി വിജയനാണ്.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ തങ്ങളുടേത് ആളെ കൊല്ലുന്ന പാര്‍ട്ടിയല്ല എന്നായിരുന്നു പിണറായി പറഞ്ഞത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് മണിയുടെ വെളിപ്പെടുത്തല്‍. മണിക്കെതിരെ നടപടിയെടുക്കുമോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

്അതിനിടെ മണിയുടെ പ്രസംഗത്തില്‍ പരമാര്‍ശിക്കപ്പെട്ട കൊലപാതകങ്ങളുടെ കേസ് ഡയറി പരിശോധിക്കാന്‍ ഡി.ജി.ബി ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കി. ഇടുക്കി എസ്.പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ പറഞ്ഞു. മണിക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എതിരാളികളെ സി.പി.എം വകവരുത്താറുണ്ടെന്ന എം.എം മണിയുടെ പ്രസ്താവനയോട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് പ്രസാതവനയില്‍ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+